Friday, November 9, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 09-11-2012 (3)


ചാക്യാർക്കൂത്ത്

കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്. ഇതിന്റെ ഒന്നിൽ കൂടുതൽ പേർ ചേർന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. ശാക്യമുനിയിലൂടെ അവതരിച്ച കൂത്ത് കേരളത്തിൽ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി. ഈ കലാരൂപത്തിൽ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങൾ ചാക്യാർക്കൂത്തിൽ ഒരു വലിയ പങ്കുവഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം. കൂത്ത് പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. നമ്പ്യാർ സമുദായത്തിലെ സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന കൂടിയാട്ടം കലാരൂപം നങ്ങ്യാർക്കൂത്ത് എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാർക്കൂത്തുമായി ബന്ധമില്ല. ചാക്യാർക്കൂത്തിൽ രണ്ട് വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.

2000 വർഷത്തിലേറേ പാരമ്പര്യമുള്ളൊരു കലാരൂപമാണ്‌ ചാക്യാർക്കൂത്ത്. ബൗദ്ധരാണ് ഈ നാട്യകലയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വളർത്തിക്കൊണ്ടുവന്നത്. [LOWER 1243] ബൌദ്ധന്മാർ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനനയ ഫാഹിയാൻ മഥുരയെപ്പറ്റി വിവരിക്കുമ്പോൾ വർഷക്കാലത്ത് ബുദ്ധവിഹാരങ്ങളിൽ വസ്സാ ആഘോഷിക്കുന്നതിനിടയിൽ സാരീപുത്രന്റേയും മൌദ്ഗല്ല്യായനന്റേയും മറ്റും മതപരിവർത്തനകഥകൾ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമർശിച്ചു കാണുന്നു. പ്രാചീനതമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ പറയുന്നു. പറയൂർ കൂത്തച്ചാക്യാർ ഒരു ബുദ്ധസന്യാസിയാണ്. ക്രി.വ. ഒൻപതാം നൂറ്റാണ്ടിലെ കാശ്മീരത്തിൽ വച്ചു ദാമോദര ഗുപ്തനെഴുതിയ കുട്ടനീമതം എന്ന കാവ്യത്തിൽ ഹർഷവർദ്ധനൻ എന്ന രാജാവിണ്ടെ രത്നാവലീനാടിക യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയിൽ നിന്നു വന്ന ഒരു സംഘം നടീസംഘക്കാർ വിസ്തരിച്ചാടിയതിനെ പറ്റിയും വിശദമായി വർണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തിൽ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്. [HIGHER 2043]

No comments:

Post a Comment