മാമാങ്കം
മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ
നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂരിന് ഏഴു
കിലോമീറ്റർ തെക്കുമാറി തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം
അരങ്ങേറിയിരുന്നത്. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്താണ്
തിരുനാവായ സ്ഥിതി ചെയ്യുന്നത്.. മാഘ മാസത്തിലെ മകം നാളിലെ ഉത്സവം ആണ് മാമാങ്കം
ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും
അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഇത് ഏതാണ്ട് ഒരു മാസക്കാലം ഉള്ള
ഒരു ആഘോഷമായാണ് നടത്തിവരുന്നത്. പ്രാചീനഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം
നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ ഇവിടെ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച്
പ്രദർശനങ്ങൾ വൻ വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, വാണിജ്യമേളകൾ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു
പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ
രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി
വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന സമരങ്ങൾ ചരിത്രപ്രസിദ്ധമാണ്. ഇതു
മൂലം കാലക്രമത്തിൽ ചാവേർ പോരാട്ടം മാമാങ്കത്തിലെ പ്രധാന സംഭവമായിത്തീർന്നു. ഈ
മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല.
ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം
വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം
സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. [LOWER – 1259/1386] ടിപ്പു
സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ -
സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം
നേടുകയും ചെയ്യുന്നതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു
ചടങ്ങുമാത്രമായി മാറി.
കൊല്ലവർഷം 858-ല് നടക്കുന്ന മാമാങ്കത്തെപ്പറ്റിയാണ്
പൂർണ്ണമായി ലഭിക്കുന്ന രേഖ. അതിനെ ആസ്പദമാക്കിയാൽ എല്ലാ വർഷവും ഏതാണ്ട് ഒരുപോലത്തെ
ചടങ്ങുകൾ തന്നെയായിരുന്നു എന്നനുമാനിക്കാം. വാകയൂർ തൃക്കാവിൽ കോവിലകങ്ങളുടെ
പണിക്കരും ഏറനാട്ടീളം കൂറുനമ്പ്യാതീരിയുടെ പണിക്കരും ചേർന്ന് ഊരാളി നായന്മാർ
എത്തുന്നതിന് എഴുതുന്ന തിരുവെഴുത്തുകൾ അയക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി.
മാമാങ്കത്തിന് തക്ക സമയത്ത് എത്തിച്ചേരണം എന്ന് കാണിച്ചുള്ളതാണീ എഴുത്തുകൾ. മാമങ്ക
നടത്തിപ്പിനാവശ്യമായ കാര്യക്കാർക്കും പങ്കെടുക്കുന്നതിനും എഴുഥുകൾ അയക്കുന്നു. [HIGHER – 1941/2134] കോവിലകങ്ങൾ പണിയുകയും, പന്തലുകൾ കെട്ടുകയും നിലവാടുതറ എന്നിവയൊരുക്കലെല്ലാം കാലേ കൂട്ടിത്തന്നെ
ചെയ്തു വയ്ക്കുന്നു. ഇങ്ങനെ ആഡംബര പ്രമാണമായതും ആവശ്യമുള്ളതുമായ ഒരുപാടു കാര്യങ്ങൾ
മാമങ്കത്തിനു മുൻപായി ചെയ്തു തീർക്കുന്നു.
No comments:
Post a Comment