പുലയർ
കേരളം, തമിഴ് നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഉള്ള ഒരു പ്രധാന സമുദായമാണ് പുലയർ. ഇവർ ഇന്ത്യയിലെ ദളിത് വിഭാഗത്തിൽ പെടുന്നു. കർണ്ണാടകത്തിൽ
ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം
കയ്യാളിയിരുന്ന ഈ സമുദായക്കാർ ആര്യാധിനിവേശകാലത്തെ ചെറുത്തു നില്പു മൂലം അടിമകളായി
തരം താഴ്ക്കപ്പെട്ടു. വയാനാട്ടിലെ കുറിച്യരും ഇതേ തരത്തിൽ രാജ്യാധികാരം
നഷ്ടപ്പെട്ടവരാണ്. ഒരു വാദം കൃഷി ചെയ്തിരുന്നവരായിരുന്നതിനാൽ പുലയർ എന്നാണ്.
പുലങ്ങളിൽ ജോലി ചെയ്‌തിരുന്നവർ പുലയാരായിത്തീർന്നു. സംഘകാലത്തിൽ തൊഴിലിന്റെ
അടിസ്ഥാനത്തിലാൺ വിഭജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് പറയൻ, വേട്ടുവൻ, അരയൻ, ആശാരി, കൊല്ലൻ തുടങ്ങിയ ജാതികളുടെ ഉത്ഭവം ഉണ്ടായത് അതിൽ നിന്നാണ്. ചേരരാജാക്കന്മാരുടെ
പിൻതലമുറക്കാരെന്ന നിലയിൽ ചേരമർ എന്നും അറിയപ്പെടുന്നു.
ദക്ഷിണഭാരതത്തിൽ ഉണ്ടായിരുന്ന ശിലായുഗമനുഷ്യരുടേയും മറ്റു
കുടിയേറ്റക്കാരുടേയും പിൻഗാമികളാണ് കേരളീയരിൽ സിംഹഭാഗവും. പിന്നീട് പലജാതികളായി
അറിയപ്പെട്ടതും അവർ തന്നെയാണ്. സംഘസാഹിത്യത്തിനുമുന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള
ചരിത്രം ഇവരെക്കുറിച്ച് ലഭ്യമല്ലെങ്കിലും കേരളത്തിലെ ആദിമ നിവാസികളായിരുന്നു പുലയർ
എന്ന് തെളിവുകൾ ഉണ്ട്. ദക്ഷിണഭാരതത്തിലെ പ്രാചീനരായ ജനങ്ങൾ തലവന്മാരുടേയും
ഉപതലവന്മാരുടേയും നേതൃത്വത്തിൽ സംഘടിച്ച് തിണകൾ എന്നറിയപ്പെട്ടിരുന്ന
ഭൂപ്രദേശങ്ങളിൽ താമസിച്ചിരുന്നു. താമസിക്കുന്ന പ്രദേശത്തിൻറെ അല്ലെങ്കിൽ മുഖ്യ
തൊഴിലിൻറെ അടിസ്ഥാനത്തിലാൺ അവർ അറിയപ്പെട്ടിരുന്നത്. അന്ന് ജാതി വ്യവസ്ഥ
ഉണ്ടായിരുന്നില്ല. സംഘം കൃതികളിൽ നിന്നാണ് നമുക്ക് ഇതിനെക്കുറിച്ചുള്ള തെളിവുകൾ
ലഭിക്കുന്നത്. [Lower – 1257/1380]
ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു
മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു
നൽകിയ ധർമ്മം. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ
ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു.
അധഃസ്ഥിതർ രോഗബാധിരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ
ദുരിതപൂർവമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീവിതം. ഇവയ്ക്കു പുറമേ
ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി.
അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ
പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക
പരിഷ്കരണവും ലക്ഷ്യം വെച്ച് കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്ന
പി.കെ.ചാത്തൻ മാസ്റ്റർ 1970-ൽ സ്ഥാപിച്ച
പ്രസ്ഥാനമാണ് കേരള പുലയർ മഹാ സഭ. [Higher – 2054/2258]
No comments:
Post a Comment