Thursday, October 4, 2012

KGTE Malayalam Word Processing Speed Question - 04-10-2012



ഹാം റേഡിയോ
വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപതുലക്ഷത്തോളമാളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്. ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതാതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു വാക്യമുപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു.
ഇന്ത്യയിൽ ഇതുവരെ 25000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. (Lower 1318) ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. ഇന്ത്യയിൽ വയർലസ് സെറ്റുകൾ ഉപയോഗിക്കുവാനായി സർക്കാരിൽ നിന്നും ലൈസൻസ് കരസ്ഥമാക്കണം. ഭാരത സർക്കാരിന്റെ വാർത്താവിനിമയ മന്ത്രാലയം നൽകുന്ന അനുമതിയാണ് ഇതിനു വേണ്ടത്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. മോഴ്സ് കോഡ് (അയക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ.
കേരളത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്. സാധാരണ രണ്ടുബാൻഡുള്ള റേഡിയോസ്വീകരണി ഉപയോഗിച്ച് ഹാം റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും. (Higher 2043) അവയിൽ 40 മീറ്ററിൽ ട്യൂൺ ചെയ്താൽ ചെറുതായി സംഭാഷണം കേൾക്കാം. റേഡിയോയുടെ ഏരിയലിൽ അൽപം വയർകൂടി വലിച്ചുകെട്ടിയാൽ സംഭാഷണം വ്യക്തമായി കേൾക്കുവാൻ സാധിക്കും.

No comments:

Post a Comment